'കേരള സ്റ്റോറി, ലവ് ജിഹാദിന്റെ അടുത്ത ഇര'; നടി ഹിമാൻഷി ഖുറാനയ്ക്കു നേരെ സൈബർ ആക്രമണം

തട്ടമിട്ട ചിത്രമാണ് ഹിമാന്‍ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്

Update: 2023-05-06 13:08 GMT
Editor : abs | By : Web Desk

തട്ടമിട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നടിയും ബിഗ് ബോസ് താരവുമായ ഹിമാൻഷി ഖുറാനയ്ക്കു നേരെ സൈബർ ആക്രമണം. ശനിയാഴ്ച ഉച്ചയ്ക്ക് നടി ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ച ചിത്രത്തിന് താഴെയാണ് നിരവധി പേർ കമന്റുമായി രംഗത്തെത്തിയത്. കേരള സ്റ്റോറി, അടുത്ത ലവ് ജിഹാദിന്റെ ഇര എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ.

പഞ്ചാബിലെ കിറാത്പൂർ സാഹിബിൽ നിന്നുള്ള ഹിമാൻഷി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായും പേരെടുത്തു. ജീത് ലെൻഗി ജഹാൻ (2012) ആണ് ആദ്യ ബോളിവുഡ് സിനിമ. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് 13 റിയാലിറ്റി ഷോയുടെ ഭാഗമായി. 

Advertising
Advertising

കർഷക സമര വേളയിൽ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയ നടിയുടെ നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരസ്ഥലത്ത് പ്രതിഷേധക്കാരെ സന്ദർശിച്ച ഇവർ ജ്യൂസും വെള്ളവും വിതരണം ചെയ്തിരുന്നു. ഖൽസ എയ്ഡ് പ്രവർത്തകർക്കൊപ്പമായിരുന്നു ഇവരുടെ സന്ദർശനം. കർഷക പ്രക്ഷോഭ വിഷയത്തിൽ ബോളിവുഡ് നടി കങ്കണ റണാവട്ടുമായി ഹിമാൻഷി ഒരു തവണ ട്വിറ്ററിൽ കൊമ്പുകോർത്തിരുന്നു. നാണമില്ലാത്തവർ എന്നാണ് ഇവർ കങ്കണയെ വിശേഷിപ്പിച്ചിരുന്നത്.

ബിഗ് ബോസ് സഹതാരം അസിം റിയാസുമായി 2020 ജനുവരി മുതൽ ഹിമാന്‍ഷി പ്രണയത്തിലാണെന്ന് റിപ്പോർട്ടുണ്ട്. റിയാസിന്റെ മതം കൂടി ചൂണ്ടിക്കാണിച്ചാണ് സൈബർ ആക്രമണം. 'ഇപ്പോൾ മുസ്‌ലിമായി, രാഖി സാവന്ദ് 2', 'നമ്മുടെ മതത്തെ നിങ്ങൾ പുണരാത്തത് എന്താണ്. ഹിന്ദു സംസ്‌കാരത്തെ മുസ്ലിംകൾ സ്വീകരിക്കുന്നത് കണ്ടിട്ടില്ല. ക്രൂരഹൃദയങ്ങളിൽ എന്താണ്'... ഇങ്ങനെ പോകുന്നു കമന്റുകൾ. ചിത്രത്തെ പ്രകീർത്തിച്ച് കമന്റിടുന്നവരും കുറവല്ല. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News