സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത്; ഇന്ധന വിലയെ ട്രോളി സണ്ണി ലിയോണ്‍

പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് ഇന്ന് കൂടിയത്

Update: 2021-07-08 08:35 GMT

ഓരോ ദിവസവും ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. നൂറ് കടന്ന ഇന്ധന വിലയെക്കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. സണ്ണി ലിയോണിന്‍റെ പോസ്റ്റിന് താഴെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി. കോഴിക്കോട് പെട്രോൾ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News