ലുലു മാളിലും കേരളത്തിലെ കോളേജുകളിലും ആഘോഷ നിമിഷങ്ങളുമായി ഡിയർ വാപ്പി ടീം

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡിയര്‍ വാപ്പി'.

Update: 2023-02-08 08:39 GMT
By : Web Desk

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡിയര്‍ വാപ്പി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ലുലു മാളിലും കേരളത്തിലെ നിരവധി കോളേജുകളിലും എത്തിയ അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ക്ക് വന്‍വരവേല്‍പാണ് ലഭിച്ചത്.

ലുലു മാളിന് പുറമേ കാസറഗോഡ് ഗവൺമെൻ്റ് കോളജ്, ബ്രണ്ണൻ കോളേജ് തലശ്ശേരി, മേഴ്സി കോളേജ് പാലക്കാട്, KAHM കോളേജ് മഞ്ചേരി, പ്രൊവിഡൻസ് വിമൻസ് കോളേജ് കാലിക്കറ്റ് തുടങ്ങിയ ഇടങ്ങളിലാണ് ടീം സന്ദർശനം നടത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ ക്രൗണ്‍ ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു.

Advertising
Advertising

ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, , അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.


കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Tags:    

By - Web Desk

contributor

Similar News