വിവാഹമോചനത്തിനു ശേഷം ആദ്യമായി മക്കളോടൊപ്പം പൊതുവേദിയില്‍ ധനുഷ്; ഇരട്ടകളാണോ എന്ന് സോഷ്യല്‍മീഡിയ

ജനുവരി 17നായിരുന്നു ഇരുവരും വേര്‍പിരിയുന്ന കാര്യം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്

Update: 2022-03-22 04:10 GMT

ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു തെന്നിന്ത്യന്‍ താരം ധനുഷിന്‍റെയും ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ജനുവരി 17നായിരുന്നു ഇരുവരും വേര്‍പിരിയുന്ന കാര്യം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. ഇപ്പോള്‍ വേർപിരിയലിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ധനുഷ്. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാനാണ് താരമെത്തിയത്. ധനുഷിനൊപ്പം മക്കളായ യത്രയും ലിങ്കയുമുണ്ടായിരുന്നു. അപൂര്‍വമായി മാത്രമാണ് ധനുഷ് മക്കളോടൊപ്പം പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.

Advertising
Advertising

വെള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ് സിമ്പിളായിട്ടാണ് ധനുഷ് പരിപാടിക്കെത്തിയത്. ഇളയ മകന്‍റെ തോളില്‍ കയ്യിട്ട് സദസിന്‍റെ മുന്‍നിരയിലിരുന്ന് സംഗീതനിശ കാണുന്ന ധനുഷിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കണ്ടാല്‍ അച്ഛനും മക്കളുമാണെന്ന് തോന്നില്ലെന്നും സഹോദരങ്ങളെപ്പോലെയും ഇരട്ടകളെപ്പോലെയുണ്ടെന്നുമാണ് ആരാധകരുടെ കമന്‍റുകള്‍.  ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം ധനുഷ് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു. സുഹൃത്ത് എന്നായിരുന്നു ഈ ട്വീറ്റില്‍ ധനുഷ് ഐശ്വര്യയെ വിശേഷിപ്പിച്ചത്.


Full View


2004ലാണ് ധനുഷും രജനീകാന്തിന്‍റെ മകള്‍ കൂടിയായ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്.

നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News