തുടക്കം ഇവിടെ നിന്ന്; 'കാതൽ കൊണ്ടേനി'ലെ ചിത്രങ്ങൾ പങ്കുവെച്ച് ധനുഷ്

2003 ൽ പുറത്തിറങ്ങിയ 'കാതൽ കൊണ്ടേൻ' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Update: 2021-05-07 12:39 GMT

സിനിമാ കരിയറിലെ ആദ്യ കാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് തമിഴ് സൂപ്പർ താരം ധനുഷ്. തന്റെ അഭിനയജീവിതത്തിൽ പത്തൊൻപത് വർഷങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങവേയാണ് ധനുഷ് പഴയ കാല നൊസ്റ്റാൾജിയയിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ട് പോയത് . 2003 ൽ പുറത്തിറങ്ങിയ 'കാതൽ കൊണ്ടേൻ' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ധനുഷിന്റെ സഹോദരൻ സെൽവരാഘനാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിലെ ഏതാനും ചിത്രങ്ങളാണ് ആരാധകർക്കായി ധനുഷ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 2002ഇൽ പുറത്തിറങ്ങിയ തുള്ളുവതോ ഇളമൈ' ആണ് ധനുഷിന്റെ ആദ്യ ചിത്രം.

Advertising
Advertising




'ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്...' കാതൽ കൊണ്ടേന് വേണ്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ധനുഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഛായാഗ്രാഹകൻ അരവിന്ദ് കൃഷ്ണൻ പകർത്തിയ ചിത്രങ്ങളായിരുന്നു അത്.




 


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News