ഫഹദ് ഫാസില്‍-ഹോംബാലെ ചിത്രം 'ധൂമം' ജൂണ്‍ 23ന് തിയറ്ററുകളില്‍

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ധൂമത്തിൽ അപർണ ബാലമുരളിയാണ് നായിക

Update: 2023-06-19 09:18 GMT

ധൂമം

ഹോംബാലെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രം സസ്പെൻസ് ത്രില്ലറായ 'ധൂമം' ജൂൺ 23ന് തിയറ്ററുകളിൽ എത്തും.ലൂസിയ, യു-ടേൺ തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങളിലൂടെ പേരുകേട്ട പവൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുകയും ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിക്കുകയും ചെയ്‌ത 'ധൂമം' പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ധൂമത്തിൽ അപർണ ബാലമുരളിയാണ് നായിക.

ഇവരെ കൂടാതെ അച്യുത്കുമാർ, വിനീത്, റോഷൻ മാത്യു ,ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കെജിഎഫ് സീരിസ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോം ബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. മഹേഷിന്‍റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദും,അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ധൂമം' മലയാളം,തമിഴ്,തെലുങ്ക്, കന്നട ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഈ ത്രില്ലർ ചിത്രം പാൻ ഇന്ത്യൻ റിലീസായെത്തും.

Advertising
Advertising

ഛായാഗ്രാഹണം- പ്രീത ജയരാമൻ .എഡിറ്റർ -സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ . സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- അനീസ് നാടോടി, കോസ്റ്റ്യൂം- പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ- കബീർ മാനവ്, ആക്ഷൻ ഡയറക്ടർ -ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ്- ജോഹ കബീർ . ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകാന്ത് പുപ്പല . സ്ക്രിപ്റ്റ് അഡ്വൈസർ- ജോസ്മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പി ആർ ഒ- മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടൻന്റ്- ബിനു ബ്രിങ് ഫോർത്ത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News