'എടോ അത് മന്ത്രിയാടോ'; അത്ഭുതം തോന്നിയെന്ന് മന്ത്രി പി പ്രസാദിനെ കുറിച്ച് അരുണ്‍ ഗോപി

ശിവഗിരിയില്‍ കണ്ട കാഴ്ച വിശദീകരിച്ചാണ് അരുണ്‍ ഗോപിയുടെ കുറിപ്പ്

Update: 2022-01-02 06:39 GMT

മന്ത്രി പി പ്രസാദിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ് കൃഷിമന്ത്രിയായ സഖാവ് പി പ്രസാദെന്നും തികഞ്ഞ ആദരവ് തോന്നിയെന്നും അരുണ്‍ ഗോപി ഫേസ് ബുക്കില്‍ കുറിച്ചു. ശിവഗിരിയില്‍ കണ്ട കാഴ്ച വിശദീകരിച്ചാണ് അരുണ്‍ ഗോപി ഇങ്ങനെ പറഞ്ഞത്.

"ശിവഗിരി തീർത്ഥാടനത്തിന്‍റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പൊലീസുകാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽനിന്ന എസ്.ഐ ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ... (ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സി.ഐ ഓടിവന്നു ആ പൊലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്...!! ചെയ്ത തെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്.ഐ, അറിയാതെ ചോദിച്ചു പോയി- അതിനാരാണ് അദ്ദേഹം? സി.ഐ ഒരൽപ്പം ഈർഷ്യയോടെ പറഞ്ഞു എടോ അത് മന്ത്രിയാടോ".

Advertising
Advertising

കണ്ടുനിന്ന തനിക്ക് അത്ഭുതം തോന്നിയെന്ന് അരുണ്‍ ഗോപി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നിന്നു സമാധി വരെ കാല്‍നടയായി വരിക, ഒരു സ്ലിപ്പർ ചെരുപ്പും സാദാ മുണ്ടും ഷർട്ടും ധരിക്കുക- സാധാരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ പി പ്രസാദ് അത്ഭുതമായിരുന്നുവെന്ന് അരുണ്‍ ഗോപി പറയുന്നു.

പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ് കൃഷിമന്ത്രി പി പ്രസാദെന്ന് അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഒരു പരിചയവുമില്ല. ആദ്യമായാണ് കാണുന്നത് പോലും. തികഞ്ഞ ആദരവ് തോന്നി. ജനാധിപത്യത്തിന്റെ സൗന്ദര്യം പ്രസാദിനെപ്പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോഴാണെന്നും അരുണ്‍ ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.

ഇന്ന് ഞാനൊരു കാഴ്ച കണ്ടു...!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു...

Posted by Arun Gopy on Saturday, January 1, 2022

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News