'നീ ലാലിന്‍റെ ചക്കരക്കുട്ടൻ തന്നെ'; പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ

80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച Al pacino യെ ഞാൻ ഓർത്തുപോയി

Update: 2025-11-08 08:24 GMT

'ഡീയസ് ഈറെ'യിലെ പ്രണവ് മോഹൻലാലിനെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ചിത്രത്തിലുടനീളം കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭൂതകാലവും ഭ്രമയുഗവും പോലെ മികച്ച സിനിമയാണ് ഡീയസ് ഈറെയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ സദാശിവന്‍റെ 'ഭൂതകാലം' അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി... പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ "Diés Iraé" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു urge ഉണ്ടായി. ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു കണ്ടന്‍റ് പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം.

Advertising
Advertising

Well Done Rahul .. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച Al pacino യെ ഞാൻ ഓർത്തുപോയി.. സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.

"ഹേയ് പ്രണവ്, നീ ലാലിന്‍റെ ചക്കരക്കുട്ടൻ തന്നെ " ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും , സൈലെൻസുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്യന്‍റ് ബാക്ക്ഗ്രൗണ്ട് സ്കോറും ഫാബുലസ് . ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും... Sky is the limit man …

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News