''അനിയത്തി പ്രാവ് ഇറങ്ങിയപ്പോ തോന്നാത്ത ക്രഷ് ആണ് കുഞ്ചാക്കോ ബോബനോട് ഈ ഡാൻസ് കണ്ടപ്പോ തോന്നിയത്''

സോഷ്യല്‍മീഡിയയില്‍ നിറയെ കുഞ്ചാക്കോ ബോബന്‍റെ ഡാന്‍സാണ്

Update: 2022-07-26 10:06 GMT
Editor : Jaisy Thomas | By : Web Desk

സോഷ്യല്‍മീഡിയയില്‍ നിറയെ കുഞ്ചാക്കോ ബോബന്‍റെ ഡാന്‍സാണ്. റൊമാന്‍റിക് ഹീറോ ലുക്കിലുള്ള പഴയ സിനിമകളിലെ നൃത്തമല്ല...ചാക്കോച്ചന്‍റെ പുതിയ ചിത്രമായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഇന്നലെ പുറത്തിറങ്ങിയ ഗാനരംഗത്തിലെ ചുവടുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്സവത്തിന് അമ്പലപ്പറമ്പില്‍ ദേവദൂതര്‍ എന്ന പാട്ടിന് രസകരമായി നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അത്ര മനോഹരമായിട്ടാണ് ചാക്കോച്ചന്‍ ചുവടുകള്‍ വയ്ക്കുന്നത്.

നടന്‍ മമ്മൂട്ടി, ദേവദൂതര്‍ പാട്ടിന് ഈണമിട്ട ഔസേപ്പച്ചന്‍ തുടങ്ങിയ പ്രമുഖര്‍ ഈ പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പുഴുവിന്‍റെ സംവിധായിക രത്തീനയും കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.''ന്നാ താൻ കേസ് കൊട് ..അനിയത്തി പ്രാവ് ഇറങ്ങിയപ്പോ തോന്നാത്ത ,നിറം കണ്ടപ്പോ തോന്നാത്ത ക്രഷ് ആണ് കുഞ്ചാക്കോ ബോബനോട് ഈ ഡാൻസ് കണ്ടപ്പോ തോന്നിയത്'' രത്തീന ഫേസ്ബുക്കില്‍ കുറിച്ചു. 

Advertising
Advertising

Full View

മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഗാനം കൂടിയാണ് 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ട്. ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. യേശുദാസ്,കൃഷ്ണചന്ദ്രന്‍,ലതിക എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഈ ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം റീപ്രൊഡ്യൂസ് ചെയ്തിരിക്കുകയാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News