നാഗേന്ദ്രനായി സുരാജ്; പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കാന്‍ നാഗേന്ദ്രൻസ് ഹണിമൂൺസ്- ടീസർ പുറത്ത്

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ ആണ്

Update: 2024-06-27 14:22 GMT
Editor : Shaheer | By : Web Desk

കൊച്ചി: ഒ.ടി.ടി പ്ലാറ്റ്‍ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസിന്‍റെ  ടീസർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനായ സീരീസില്‍  മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കുന്ന നാഗേന്ദ്രൻസ് ഹണിമൂൺസ്, ഒട്ടേറെ ട്വിസ്റ്റുകളും ഇതുവരെ കാണാത്ത ഹാസ്യസന്ദര്‍ഭങ്ങളും നിറഞ്ഞതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വെബ് സീരീസിന്‍റെ സ്ട്രീമിങ് ഉടൻ ആരംഭിക്കും.

ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നാഗേന്ദ്രൻ എന്ന കഥാപാത്രമായാണ് സൂരാജ് വെബ് സീരീസിലെത്തുന്നത്. വൺ ലൈഫ് 5 വൈഫ്‌ എന്ന നാഗേന്ദ്രൻസ് ഹണിമൂണിന്റെ ടാഗ് ലൈൻ ഏറെ കൗതുകമുണർത്തുന്നതാണ്.

Advertising
Advertising

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ ആണ്. രഞ്ജിൻ രാജ് ആണ്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പി.ആര്‍.ഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Full View

Summary: The teaser of Disney+ Hotstar's fourth Malayalam web series 'Nagendran's Honeymoons' has been released. Suraj Venjaramood is the hero in the series

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News