റോഡിലേക്കെറിഞ്ഞ മാലിന്യം തിരിച്ച് കാറിലേക്ക്: മനുഷ്യനെ നല്ല പാഠം പഠിപ്പിച്ച നായ

മനുഷ്യരേ, നിങ്ങൾക്കിതാ ഒരു നല്ല പാഠം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്

Update: 2021-05-04 12:59 GMT
Editor : Suhail | By : Web Desk

മൃ​ഗത്തേക്കാൾ അധപതിച്ചവൻ എന്നൊക്കെ വല്ലവരേയും വിളിക്കും മുമ്പ് ഒന്ന് ആലോചിക്കുക.. ഒന്നിലും മനുഷ്യനേക്കാൾ ഒട്ടും പിറകിലല്ല മൃ​ഗങ്ങൾ എന്ന് മനസ്സിലാകും ഈ വൈറൽ ദൃശ്യം കാണുമ്പോൾ. കാറിൽ നിന്നും റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യം തിരിച്ച് കാറിൽ തന്നെ തിരിച്ചേൽപ്പിച്ച് മനുഷ്യനെ പാഠം പഠപ്പിച്ചിരിക്കുകയാണ് ഒരു നായ. സുധാ രാമൻ ഐ.എഫ്.എസ് ട്വീറ്റ് ചെയ്ത വൈറൽ വീഡിയോ ആണ് നായയുടെ മാതൃക പങ്കുവെച്ചത്.

മനുഷ്യരേ, നിങ്ങൾക്കിതാ ഒരു നല്ല പാഠം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തത്. നായയെ ഈ നല്ല ശീലം പഠിപ്പിച്ച പരിശീലകൻ അഭിനന്ദനമർഹിക്കുന്നതായും സുധാ രാമൻ കുറിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News