നിറഞ്ഞ സദസില്‍ റോഷാക്ക്; ആദ്യഗാനം പുറത്തിറങ്ങി: യുട്യൂബ് ട്രന്‍ഡിങില്‍ രണ്ടാമത്

റോഷാക്കിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി അബുദാബി ദെൽമാ ഹാളിൽ നടന്ന ചടങ്ങിലാണ് ഗാനം റിലീസ് ചെയ്തത്

Update: 2022-10-14 05:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം റോഷാക്ക് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റോഷാക്കിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി അബുദാബി ദെൽമാ ഹാളിൽ നടന്ന ചടങ്ങിലാണ് ഗാനം റിലീസ് ചെയ്തത്.

'ഡോണ്ട് ഗോ' എന്നു തുടങ്ങുന്ന ഗാനം എസ്. എ, അധ്യാൻ സയീദ്, മിഥുൻ മുകുന്ദൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ്.എയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ഈണം നല്‍കിയിരിക്കുന്നു. ഗാനത്തിന്‍റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് ഹൃദയ്‌ ഗോസ്വാമി, റെക്കോർടിസ്റ്റ് ആൻഡ് സ്റ്റുഡിയോസ് അമിത് സച്‌ദേവ, മ്യൂസിക് ക്ലൗഡ് സ്റ്റുഡിയോസ്,അമാനി കെ എൽ ടെൻ, ആർ എം മീഡിയ സ്റ്റുഡിയോ എന്നിവരാണ്. യുട്യൂബ് ട്രന്‍ഡിംഗില്‍ രണ്ടാമതാണ് ഗാനം.

മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്‍റെ നിര്‍മാണം. ജഗദീഷ്,ഷറഫുദ്ദീന്‍, കോട്ടയം നസീര്‍,ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്ളിന്‍റെതാണ് തിരക്കഥ. പ്രോജക്ട് ഡിസൈനർ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് , ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്. ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി.ആർ.ഒ : പ്രതീഷ് ശേഖർ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News