മയക്കുമരുന്ന് കേസ്; നടി സഞ്ജനയും രാഗിണിയും ലഹരി ഉപയോഗിച്ചെന്ന് ഫോറൻസിക് റിപ്പോർട്ട്

പ്രതികളുടെ മുടികളാണ് പരിശോധനയ്ക്ക് അയച്ചത്

Update: 2021-08-24 11:31 GMT
Editor : abs | By : abs

ബംഗളൂരു: ടോളിവുഡിനെ പിടിച്ചുകുലുക്കിയ മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറൻസിക് റിപ്പോർട്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു. കേസിൽ നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

കേസിൽ ഇവന്റ് മാനേജർ വിരേൻ ഖന്ന, നടൻ വിവേക് ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആൽവ എന്നിവരും അറസ്റ്റിലായിരുന്നു. സംഭവം വാർത്തയായതോടെ ഇരുവരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ വിരേൻ ഖന്നയും മറ്റൊരു പ്രതി രാഹുൽ ടോൻസും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

Advertising
Advertising
സഞ്ജന ഗല്‍റാണി

പ്രതികളുടെ മുടികളാണ് പരിശോധനയ്ക്ക് അയച്ചത്.ഹെയർ ഫോലിക്ൾ ടെസ്റ്റ് അല്ലെങ്കിൽ ഹെയർ ഡ്രഗ് ടെസ്റ്റ് എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ലഹരിക്കേസിൽ മുടി പരിശോധനയ്ക്ക് അയക്കുന്നത്. ഉപയോഗം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാലും ലഹരിയുടെ സാന്നിധ്യം കണ്ടുപിടിക്കാനാകും എന്നതാണ് പരിശോധനയുടെ സവിശേഷത. സാധാരണ ഗതിയിൽ ലഹരി ഉപയോഗം കണ്ടെത്താൻ രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും സാമ്പിളുകളാണ് ഉപയോഗിക്കുന്നത്. 48 മണിക്കൂറിനുള്ളിലെ പരിശോധനയില്‍ മാത്രമേ ഇവയില്‍ ഉപയോഗം കണ്ടെത്താനാകൂ. 

രാഗിണി ദ്വിവേദി

സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 2020 സെപ്തംബറിലാണ് സഞ്ജന ഗൽറാണിയെയും രാഗിണി ദ്വിവേദിയെയും പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബറിൽ സഞ്ജനയ്ക്കും 2021 ജനുവരിയിൽ രാഗിണിക്കും ജാമ്യം ലഭിച്ചു. ഫോറൻസിക് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും റിപ്പോർട്ട് കിട്ടിയാൽ പ്രതികരിക്കാമെന്നും സഞ്ജന പ്രതികരിച്ചു. നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന.

കേസിൽ അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. താരങ്ങളടക്കം പങ്കെടുക്കുന്ന പാർട്ടികളിലെ ലഹരി മരുന്ന് മാർക്കറ്റിങ് ഏജന്റായി ഷെട്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News