'ദേവദൂതറിന്' ചുവട് വെച്ച് ദുൽഖറും; ഇത് ഡിക്യു വേർഷനെന്ന് ആരാധകർ

37 വർഷങ്ങൾക്കു മുൻപ് 'കാതോട് കാതോരം' എന്ന സിനിമയിൽ മമ്മൂട്ടിയാണ് ഈ ഗാനത്തില്‍ പാടിയഭിനയിച്ചത്

Update: 2022-07-28 01:50 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: സോഷ്യൽമീഡിയയിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബന്റെ 'ദേവദൂതർ പാടി'  നൃത്തച്ചുവടുകൾ ഏറ്റെടുത്ത് ദുൽഖർ സൽമാനും. ദുൽഖറിന്റെ പുതിയ ചിത്രമായ സീതാറാമിന്റെ പ്രമോഷൻ പരിപാടിക്കിടയായിരുന്നു ചാക്കോച്ചന്റെ നൃത്തചുവടുകൾ അനുകരിച്ച് ദുൽഖർ ആരാധകരെ കൈയിലെടുത്തത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍  ഗാനം ആലപിച്ചതിന് പിന്നാലെയാണ് ചാക്കോച്ചന്റെ ചുവടുകൾ ദുൽഖർ അനുകരിച്ചത്.

ദുൽഖറിന്റെ കൂടെ 'സീതാറാം' സിനിമയിലെ നായിക മൃണാൾ താക്കൂറും സംവിധായകൻ രാഘവപുടിയും ചേർന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. 37 വർഷങ്ങൾക്കു മുൻപ്  'കാതോട് കാതോരം' എന്ന സിനിമയിൽ മമ്മൂട്ടിയാണ് ഈ ഗാനം പാടിയഭിനയിക്കുന്നത്. ഇന്ന് അതേ പാട്ടിന് മകൻ ദുൽഖർ ചുവട് വെക്കുന്നു എന്നതാണ് കൗതുകം.

Advertising
Advertising

കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനുള്ള 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലാണ് തരംഗമായി മാറിക്കഴിഞ്ഞ ഡാൻസുള്ളത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അഞ്ചുമില്യൻ കാഴ്ചക്കാരാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസിനെത്തുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News