ഹോളിവുഡ് സമരം; എമ്മി പുരസ്കാരദാനച്ചടങ്ങ് മാറ്റിവെച്ചു

സെപ്റ്റംബർ 18ന് നടക്കേണ്ടിയിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്.

Update: 2023-07-29 08:01 GMT

ഹോളിവുഡിൽ നടീനടന്മാരും എഴുത്തുകാരും ചേർന്ന് നടത്തുന്ന സമരം ശക്തമാകുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുപത്തഞ്ചാം എമ്മി പുരസ്കാരദാനച്ചടങ്ങ് മാറ്റിവെച്ചു. സെപ്റ്റംബർ 18ന് നടക്കേണ്ടിയിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 20 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവെക്കുന്നത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്നാണ് അവസാനം മാറ്റിവെച്ചത്. 

'റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക'(WGA)യും 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റും'(SAG-AFTRA) സംയുക്തമായാണ് സമരം നടത്തുന്നത്. നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി, പ്രതിഫലത്തിലെ കുറവ് എന്നിവ പരിഹരിക്കണമെന്നാണ് ആവശ്യം.  

റൈറ്റേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മേയ് മുതൽ എഴുത്തുകാർ പണിമുടക്കിലാണ്. സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് സമരത്തിന്‌ ആഹ്വാനം ചെയ്തത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സിനിമകളുടെ ചിത്രീകരണവും പ്രതിസന്ധിയിലാണ്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News