'താനാരാ' ഹൂ ആർ യൂ?' ട്രെയിലർ പുറത്തിറക്കി ഫഹദ് ഫാസിൽ; ചിത്രം ഓഗസ്റ്റിലെത്തും

ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് 'താനാരാ'യുടെ സംവിധാനം

Update: 2024-07-12 06:59 GMT

ചിരിപടങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ സമ്മാനിച്ച റാഫിയുടെ പുതിയ ചിത്രം 'താനാരാ'യുടെ ട്രെയിലർ എത്തി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ട്രെയിലർ ഇതിനോടകം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് 'താനാരാ'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Advertising
Advertising

സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ.

Full View

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്‌സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്വിൽ എന്റർടൈൻമെൻറ്‌സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News