മോഹന്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിലും; ഹരികൃഷ്ണന്‍സ് രണ്ടാം ഭാഗമെത്തുന്നു?

ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന

Update: 2022-08-19 12:30 GMT

മലയാളത്തിന്‍റ താരരാജാക്കന്മാരായ മോഹൻ ലാലും മമ്മൂട്ടിയും ഒന്നിച്ച എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഹരികൃഷ്ണൻസ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങി രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ടുകള്‍ പുറത്തു വരികയാണിപ്പോള്‍. 

 മമ്മൂട്ടിക്കും മോഹൻ ലാലിനുമൊപ്പം  ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫാസിൽ സിനിമയുടെ തിരക്കഥ തുടങ്ങിയതായും ഹരിയും കൃഷ്ണനും നേരിടുന്ന മറ്റൊരു കേസായിരിക്കും സിനിമയുടെ പ്രമേയം എന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

Advertising
Advertising

1998 ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ബോളിവുഡ് താരം ജൂഹി ചൗലയായിരുന്നു സിനിമയിലെ നായിക. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തില്‍  പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇന്നസെന്‍റ്, ബേബി ശാമിലി, നെടുമുടി വേണു എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു ഇടവേളക്ക് ശേഷം  "മലയൻകുഞ്ഞിലൂടെയാണ്" സംവിധായകന്‍ ഫാസില്‍ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News