ട്വിറ്ററിൽ ട്രെൻഡായി #ShameonYouSamantha: കാരണം ഇതാണ്..

ജൂൺ അഞ്ചിനാണ് ഫാമിലി മാന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നത്.

Update: 2021-06-02 12:54 GMT
Editor : Suhail | By : Web Desk

പുറത്തിറങ്ങാനിരിക്കുന്ന ആമസോൺ പ്രൈം സീരീസ് 'ഫാമിലി മാൻ' രണ്ടാം ഭാ​ഗത്തിനെതിരെ വിമർശനം വ്യാപകം. മനോജ് ബാജ്പായും സാമന്തയും പ്രിയാമണിയും പ്രധാനകഥാപാത്രങ്ങളായി വരുന്ന വെബ് സീരീസ്, തമിഴ് ജനതയെ ആക്ഷേപിക്കുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. സീരീസിൽ അഭിനയിച്ച നടി സാമന്തക്കെതിരായ #ShameonYouSamantha എന്ന ഹാഷ്ടാ​ഗ് ട്വിറ്റർ ട്രെൻഡിങ് ആയിമാറി.

‌ശ്രീലങ്കയിലെ വിമത വിഭാ​ഗമായ എൽ.ടി.ടി.ഇയെ തീവ്രവാദ സംഘടനയായി വെബ് സീരീസിൽ ചിത്രീകരിച്ചിരിക്കുന്നവെന്നാണ് ആരോപണം. തമിഴ് പുലികൾക്കെതിരെ ഏറ്റുമുട്ടാനെത്തുന്ന എൻ.ഐ.എ ഉദ്യോ​ഗസ്ഥനായ ശ്രീകാന്ത് ത്രിവേദിയെന്ന കഥാപാത്രമായി മനോജ് ബാജ്പായ് എത്തുമ്പോൾ, സീരീസിൽ തമിഴ് പുലിയുടെ വേഷത്തിൽ എത്തുന്നത് സാമന്തയാണ്.

Advertising
Advertising

Full View

തമിഴ്നാട്ടില്‍ ജനിച്ച്, തമിഴ് ജനതയുടെ പിന്തുണയോടെ താരമായിത്തീർന്ന നടി, തമിഴ് ജനതയെ അധിക്ഷേപിച്ചു എന്ന വിമർശനമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. ജൂൺ അഞ്ചിനാണ് ഫാമിലി മാന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നത്. എന്നാൽ സീരീസ് റിലീസ് ചെയ്യുന്നത് തടയണമെന്നും വിമർശകർ ആവശ്യപ്പെടുന്നുണ്ട്.

 ഫാമിലി മാന്റെ ആദ്യ ഭാ​ഗത്തിന് വലിയ തരത്തിൽ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് സീരീസിന്റെ രണ്ടാം ഭാ​ഗം എത്തുന്നത്. ആദ്യ ഭാ​ഗത്തിൽ മലയാളി താരം നീരജ് മാധവ് പ്രധാനകഥാപാത്രമായി എത്തിയിരുന്നു. 

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News