'മെസേജ്' അയക്കുന്നവർക്ക് റിലീസിന് മുന്നേ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; വ്യത്യസ്ത പരീക്ഷണവുമായി 'ചട്ടമ്പി' ടീം

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്

Update: 2022-05-07 16:12 GMT
Editor : ijas

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ചട്ടമ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററിൽ, കരിങ്കൽ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.

Advertising
Advertising

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം ആളുകൾ അറിഞ്ഞത്. വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു 'മെസേജ്' അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു 'ഓട്ടോമേറ്റഡ് സിസ്റ്റം' ഒരുക്കിയിരുന്നത് വളരെ കൗതുകകരം ആയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പോസ്റ്റർ അഭ്യർതനകളാണ് നിറഞ്ഞത്. മലയാളം സിനിമ ചരിത്രത്തിൽ ഇത്രയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപനം ഇതാദ്യമായിട്ടാണ് . സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .

Full View

ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്‍റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചട്ടമ്പിയുടെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ , ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. പി.ആർ.ഒ ആതിര ദിൽജിത്ത്. ചട്ടമ്പി ഉടൻ തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

Chattambi First look poster is out

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News