'പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും'; പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്.

Update: 2022-10-16 14:24 GMT

പോക്കിരി രാജയ്ക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഖലീഫ എന്ന് പേരിട്ട നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും" എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

'പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി ഒന്നിക്കുന്നു. ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ. ഞങ്ങളുടെ ഖലീഫയെ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി എബ്രഹാമിന് നന്ദി'- പോസ്റ്റർ പങ്കുവച്ച് വൈശാഖ് കുറിച്ചു. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്.

ജിനു ഏബ്രഹാം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കൈതി, മാസ്റ്റർ, ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഛായാഗ്രഹണം ഒരുക്കുന്നത്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ഷാജി നടുവിൽ, പി.ആർ.ഒ ശബരി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News