പി.അഭിജിത്തിന്‍റെ 'ഞാന്‍ രേവതി' ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം കോഴിക്കോട് നടന്നു
എഴുത്തുകാരിയും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഡോക്യുമെൻ്ററി തയ്യാറാക്കിയത്
കോഴിക്കോട്: എഴുത്തുകാരിയും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം കോഴിക്കോട് നടന്നു. മാധ്യമപ്രവർത്തകൻ പി.അഭിജിത് ആണ് ഡോക്യുമെൻ്ററി സംവിധാനം ചെയ്തത്.
നിറഞ്ഞ സദസ്സിലായിരുന്നു 'ഞാൻ രേവതി' ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നത്. കോഴിക്കോട് നടക്കുന്ന ഐ ഇ എഫ് എഫ് വേദിയിലെ ഇന്ത്യൻ മത്സര വിഭാംഗങ്ങളിലെ ഡോക്യുമെൻ്ററി പ്രദർശനത്തിന് തൻ്റെ ജീവിതം സ്ക്രീനിൽ കാണാൻ രേവതിയും എത്തിയിരുന്നു.വർഷങ്ങൾ നീണ്ട പരിശ്രങ്ങളിലൂടെയാണ് ഡോക്യുമെൻ്ററി യാഥാർത്ഥ്യം ആക്കിയതെന്ന് ഡോക്യുമെൻ്ററി സംവിധായകനും മാധ്യമം ചീഫ് ഫോട്ടോഗ്രാഫറുമായ പി അഭിജിത് പറഞ്ഞു.
പ്രയാസങ്ങളും പ്രതിബന്ധങ്ങളും അതിജീവിച്ച് ജീവിതത്തിൽ ഉയരങ്ങളിലേക്ക് എത്തിയ ജീവിതമാണ് രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള ഡോക്യുമെൻ്ററി ആയത് . 'ദ ട്രൂത്ത് അബൗട്ട് മീ' എന്ന ആത്മകഥ പുറത്തിറക്കിയ രേവതി നാടക അഭിനേതാവായും ശ്രദ്ധ നേടിയിട്ടുണ്ട് .