വൈകാതെ കാഴ്ച ലഭിക്കും, അമേരിക്കയിലാണ് ചികിത്സ; ഗായിക വൈക്കം വിജയലക്ഷ്മിയുടെ കുടുംബം

യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്

Update: 2021-12-08 06:01 GMT
Editor : Jaisy Thomas | By : Web Desk

വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സിനിമപിന്നണിഗാനത്ത് കയ്യടി നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലെങ്കിലും പാട്ട് കാണാപ്പാഠം പഠിച്ചാണ് വിജയലക്ഷ്മി പാടാറുള്ളത്. മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ള വിജയലക്ഷ്മിക്ക് കാഴ്ച കിട്ടുന്നതിനു വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഗായികയും കുടുംബവും. ഗായകന്‍ എം.ജി ശ്രീകുമാര്‍ അവതാരകനായ ഒരു ചാനല്‍ പരിപാടിക്കിടെയാണ് ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിജയലക്ഷ്മിയുടെ കുടുംബം വെളിപ്പെടുത്തിയത്.

Advertising
Advertising

കണ്ണിന്‍റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്ന് ഗായികയുടെ അച്ഛനാണ് അതിനുള്ള മറുപടി പറയുന്നത്. 'യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്‍റെയും ബ്രയിനിന്‍റെയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നും വിജയലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു.

സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു പ്രതീക്ഷ വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്‍റെ മറുപടി. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News