'നെഗറ്റിവിറ്റി മാത്രം ഛർദിക്കുന്നു'; വിവാഹദിനത്തിൽ വിമർശകർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്

ട്രാൻസ്‌ജെൻഡർ ആക്‌ടിവിസ്റ്റ് ശീതൾ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഗോകുൽ സുരേഷിന്റെ മറുപടി

Update: 2024-01-17 14:03 GMT
Editor : banuisahak | By : Web Desk

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്, ഒപ്പം വിമർശനങ്ങളും വിവാദങ്ങളും. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയ- സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടെ വ്യാപകമായി പ്രചരിച്ചത് നടൻ മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. നരേന്ദ്രമോദിയുടെ അടുത്ത് കൈകെട്ടി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 

മോദിയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന മോഹൻലാലിനെയും ചിത്രത്തിൽ കാണാം. തന്റെ നിലപാടാണ് മമ്മൂട്ടി വ്യക്തമാക്കിയതെന്ന നിലയിലായിരുന്നു ചിത്രം ആളുകൾ ഷെയർ ചെയ്തത്. മോഹൻലാലിനെ വിമർശിച്ചും മമ്മൂട്ടിയെ അഭിനന്ദിച്ചും ആളുകൾ രംഗത്തെത്തി. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ഡിജിറ്റൽ ക്രിയേറ്ററുമായ ശീതൾ ശ്യാമും ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 'വേറെ ആളെ നോക്ക്' എന്ന ക്യാപ്ഷ്യനോടെയാണ് ശീതൾ ചിത്രം പങ്കുവെച്ചത്. 

Advertising
Advertising

ചിത്രത്തിന് താഴെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. പിന്നാലെ, ശീതളിനും വിമർശകർക്കും മറുപടിയുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് എത്തി. "ആളുകൾ ഇങ്ങനെയാണ്.. പകുതി വിവരങ്ങൾ വിഴുങ്ങുകയും പ്രകോപനവും നെഗറ്റിവിറ്റിയും ഛർദിക്കുകയും ചെയ്യും" എന്ന് ഗോകുൽ കുറിച്ചു. തന്റെ പ്രൈവറ്റ് അക്കൗണ്ടിൽ നിന്നായിരുന്നു ഗോകുലിന്റെ മറുപടി.  എന്നാൽ, എന്തിനാണ് പ്രികോപിതനാകുന്നതെന്നും ഇത് നിന്റെ സഹോദരിയുടെ വലിയൊരു ദിവസമാണ്, എന്ജോയ് ചെയ്യൂ എന്നും ശീതൾ മറുപടി നൽകി. 

Full View

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ. ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ് തുടങ്ങി വൻ താരനിര തന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News