ജോഷിയായി പൃഥ്വിരാജ്, സുമംഗലിയായി നയൻതാര; 'ഗോൾഡ്' ടീസർ എത്തി

നിവിൻ പോളി നായകനായ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് 'ഗോൾഡ്'.

Update: 2022-03-22 16:18 GMT
Editor : abs | By : Web Desk
Advertising

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രമാക്കി പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ഗോൾഡിന്റെ ടീസർ പുറത്തുവിട്ടു. നിവിൻ പോളി നായകനായ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൗതുകവും ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ചിത്രത്തിൽ ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ ആയി നയൻ താര എത്തുന്നു. ജസ്റ്റിൻ ജോൺ, ഫൈസൽ മുഹമ്മദ്, എം ഷിയാസ് എന്നിവരും ടീസറിൽ എത്തുന്നുണ്ട്.

ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്‌സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News