2012ല്‍ നയന്‍താര അഭിനയിച്ച ചിത്രം 'ആറാടുഗുള ബുള്ളറ്റ്'ഒടുവില്‍ തിയറ്ററുകളിലേക്ക്

ഒക്ടോബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്

Update: 2021-10-05 08:08 GMT
Editor : Jaisy Thomas | By : Web Desk

വര്‍ഷങ്ങളായി റിലീസ് മുടങ്ങിപ്പോയ തെലുങ്ക് ചിത്രം 'ആറാടുഗുള ബുള്ളറ്റ്' കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക്. ഗോപിചന്ദും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒക്ടോബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങിയത്.

ബി ഗോപാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ബ്രഹ്മാനന്ദം, കോട്ട ശ്രീനിവാസ റാവു, ജയ പ്രകാശ് റെഡ്ഡി എന്നിവരാണ് മറ്റു താരങ്ങള്‍. മണി ശർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ജയ ബാലജീ റിയൽ മീഡിയയുടെ ബാനറിൽ തന്ദ്ര രമേശ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertising
Advertising

2012ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് 'ആറാടുഗുള ബുള്ളറ്റ്'.ജഗന്‍ മോഹന്‍ ഐപിഎസ് പേരില്‍ ഭൂപതി പാണ്ഡ്യനായിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്തത്. തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലി പാണ്ഡ്യന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി. പിന്നീട് ബി. ഗോപാല്‍ സംവിധാന കുപ്പായമണിയുകയായിരുന്നു. 2017 ജൂണ്‍ 9നായിരുന്നു ആദ്യം ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. പല കാരണങ്ങളാല്‍ റിലീസ് മാറ്റിവച്ചു. 2020ല്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News