പുത്തന്‍ മേക്കോവറില്‍ കങ്കണ റണൌട്ട്, ധാക്കഡിന്‍റെ റിലീസ് തിയ്യതി പുറത്ത്

സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഏജന്‍റ് അഗ്‍നി എന്ന കഥാപാത്രമായാണ് കങ്കണ റണൌട്ട് എത്തുന്നത്

Update: 2021-10-19 10:24 GMT
Editor : Nisri MK | By : Web Desk

കങ്കണ റണൌട്ട് പുത്തന്‍ മേക്കോവറില്‍ എത്തുന്ന ധാക്കഡിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. റസ്‍നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രം 2022 ഏപ്രില്‍ എട്ടിനു റിലീസ് ചെയ്യും. റിലീസ് തിയ്യതിക്കൊപ്പം കങ്കണയുടെ പുതിയ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്.

സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഏജന്‍റ് അഗ്‍നി എന്ന കഥാപാത്രമായാണ് കങ്കണ റണൌട്ട് എത്തുന്നത്. ബോളിവുഡിലെ ആദ്യ വനിതാ ഹൈ ഒക്ടേന്‍ സ്പൈ ത്രില്ലറാണ് ചിത്രം. അര്‍ജുൻ രാംപാല്‍, ഷരിബ് ഹാസ്‍മി, ദിവ്യ ദത്ത, ഗബ്രിയേല്‍, നീരജ് പര്‍ദീപ്, അങ്കിത് പചോരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ധാക്കഡിലുണ്ട്.

Advertising
Advertising

ടെറ്റ്‍സ്‍വോ നഗത ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ധ്രുവ് ഗണേകര്‍, സ്‍നേഹ ഖൻവാല്‍കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റസ്‍നീഷ്, രാജീവ് ജി മേനോൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News