'വയസ്സ് പുറത്തറിയിക്കാതെ പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകള്‍'; ലിസ്റ്റിന്‍ സ്റ്റീഫന്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ എന്നിവരും പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

Update: 2022-10-16 06:27 GMT
Editor : ijas

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രകടനം കൊണ്ടും വളര്‍ച്ച കൊണ്ടും ശ്രദ്ധ നേടിയ നടന്‍ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനമാണ് ഇന്ന്. കരിയറിലെ വലിയ മുന്നേറ്റത്തില്‍ നില്‍ക്കവെ പൃഥ്വിരാജിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നിര്‍മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. വയസ്സ് പുറത്തറിയിക്കാതെ പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിന് തന്‍റെയും കുടുംബത്തിന്‍റെയും ആശംസകളെന്ന് ലിസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിരിച്ചുകൊണ്ടിരിക്കുന്ന പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും ലിസ്റ്റിന്‍ പങ്കുവെച്ചിട്ടുണ്ട്. 'ആഹാ, എന്തൊരു ചിരി, ഇത്രേം ചിരി വേണമായിരുന്നോയെന്നും' ലിസ്റ്റിന്‍ തമാശ നിറഞ്ഞ് ചിരിപ്പിക്കുന്നുണ്ട് കുറിപ്പില്‍.

Advertising
Advertising
Full View

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ എന്നിവരും പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ദിനത്തില്‍ സിനിമാ കരിയറിലെ വലിയ വാര്‍ത്തകളാണ് താരം പങ്കുവെക്കുന്നത്. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിലെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവന്നിരുന്നു. ഏറെ നാളായി കാത്തിരിക്കുന്ന കാളിയന്‍റെ മോഷന്‍ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News