യുവത്വത്തിന്റെ ആവേശവുമായി 'ഹയ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന ചിത്രം വാസുദേവ് സനലാണ് സംവിധാനം ചെയ്യുന്നത്

Update: 2022-07-17 15:43 GMT

പുതിയ കാലത്തെ ക്യാമ്പസ് കഥ പറയുന്ന 'ഹയ'യുടെ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മാറിവരുന്ന ക്യാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേര്‍ച്ചിത്രമാകും ഹയ. അതോടൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്‌നം കൂടി ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം വാസുദേവ് സനലാണ് സംവിധാനം ചെയ്യുന്നത്. മനോജ് ഭാരതിയുടേതാണ് രചന. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ റോളുകളിലെത്തുന്നു. ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്‍, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മസാലകോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതസംവിധാനം. ജിജു സണ്ണി ക്യാമറയും അരുണ്‍തോമസ് എഡിറ്റിംഗും സാബുറാം ആര്‍ട്ടും നിര്‍വഹിക്കുന്നു. എസ്. മുരുകന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മുരളിധരന്‍ കരിമ്പന ഫിനാന്‍സ് കണ്‍ട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷന്‍ കോഡിനേറ്ററുമാണ്. പി ആര്‍ ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News