അദ്ദേഹം മലമുകളിലാണ്; ആളെ വേണ്ടത്ര മനസ്സിലായില്ലെന്ന് തോന്നുന്നു?

''ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്‌പെയിനിൽ നിന്ന്, ഇതങ്ങനെ ഒരു മനുഷ്യൻ''

Update: 2022-08-15 12:35 GMT
Editor : afsal137 | By : Web Desk

സിനിമയേക്കാളേറെ യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രന്റെ മകനെന്ന ഭാരമേതുമില്ലാതെയുള്ള പ്രണവിന്റെ സാധാരണത്വവും സാഹസികതയും ഏവരുടെയും കൈയ്യടി നേടിയതായിരുന്നു. ആരാധകർക്കിടയിൽ റിയൽ ലൈഫ് ചാർലി എന്നറിയപ്പെടുന്ന പ്രണവ് മോഹൻലാൽ ഇടയ്ക്കിടെ ചില സാഹസരംഗങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം ഏറെ താൽപ്പര്യമുള്ള പ്രണവ് മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തനുമാണ്.

ഇപ്പോഴിതാ , ഒരു മലമുകളിൽ നിന്നുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സ്‌പെയിനിലെ മലമുകളിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഒറ്റ നോടത്തിൽ പ്രണവിന്റെ മുഖം ചിത്രത്തിൽ വ്യക്തമല്ല. ഫോട്ടോയ്ക്കു താഴെ രസകരമായ കമന്റുകളും കാണാവുന്നതാണ്. ''ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്‌പെയിനിൽ നിന്ന്, ഇതങ്ങനെ ഒരു മനുഷ്യൻ'- പോസ്റ്റിനു താഴെ ഒരാൾ പ്രതികരിച്ചു.

Advertising
Advertising

ഒരിക്കൽ കുത്തനെ നിൽക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് ഒരു വിധ ഉപകരണങ്ങളുമില്ലാതെ ചവിട്ടികയറുന്ന പ്രണവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.  പ്രണവിന്റെ അസാമാന്യ ചങ്കുറപ്പിനെയും മനകരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരാണ് പ്രതികരണവുമായെത്തിയത്. 'അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു, ചെക്കൻ വേറെ ട്രാക്കാണ്, ഈ മനുഷ്യൻ എന്തൊരു അത്ഭുതമാണ്'- എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിച്ച പ്രതികരണം.

സ്ലാക് ലൈനിലൂടെ ശരീരം ബാലൻസ് ചെയ്തു നടക്കുന്നതിന്റെ വീഡിയോയും പ്രണവ് ഷെയർ ചെയ്തിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാവുക. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.




Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News