'പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂ.സി.സിയിൽ ചേരാമായിരുന്നു'; ഹരീഷ് പേരടി

സംവിധായിക അഞ്ജലി മേനോന്‍, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, നടി പാര്‍വതി എന്നിവരാണ് വനിതാ കമ്മീഷനെ ഇന്ന് കണ്ടത്.

Update: 2022-01-16 14:08 GMT
Editor : ijas

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ അംഗങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂ.സി.സിയിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭമായിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞു. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്. പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?'; ഹരീഷ് പേരടി ചോദിച്ചു. ഡബ്ല്യൂ.സി.സിയിലെ 'പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ' എന്നും ഹരീഷ് പേരടി ആശംസിച്ചു.

Advertising
Advertising

Full View

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് സംവിധായിക അഞ്ജലി മേനോന്‍, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, നടി പാര്‍വതി അടക്കുള്ളവര്‍ വനിതാ കമ്മീഷനെ ഇന്ന് കണ്ടത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News