'ഗുരുവായൂരപ്പന്‍റെ പേരിൽ കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയംകുന്നന്‍ ഓര്‍ത്താല്‍ മതി'; പൃഥ്വിരാജ് ചിത്രത്തിനെതിരെ പ്രതീഷ് വിശ്വനാഥ്

മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

Update: 2023-01-01 16:07 GMT
Editor : ijas | By : Web Desk
Advertising

പൃഥ്വിരാജ് നായകനായ പുതിയ ചിത്രത്തിനെതിരെ അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്. പുതുവത്സര ദിനമായ ഇന്ന് താരം പ്രഖ്യാപിച്ച 'ഗുരുവായൂര്‍ അമ്പലനടയില്‍'എന്ന ചിത്രത്തിനെതിരെയാണ് പ്രതീഷ് വിശ്വനാഥ് രംഗത്തുവന്നത്. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്.

'ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി', എന്ന ഭീഷണിയാണ് പ്രതീഷ് ഫേസ്ബുക്കിലൂടെ ഉയര്‍ത്തിയത്. മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'ഉണ്ണി മുകുന്ദന്‍', 'മാളികപ്പുറം' എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. 'ജയ് ശ്രീകൃഷ്ണ', എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രതീഷ് വിശ്വനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ.

Full View

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂര്‍ അമ്പലനടയില്‍'. സംവിധായകനും നടനുമായ ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.'ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ' എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. 'കുഞ്ഞിരാമായണം' സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News