വെബ്സീരീസുമായി അപ്പാനി ശരത്തും ഭാര്യയും; 'മോണിക്ക' ഉടനെത്തും

കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്

Update: 2021-06-28 04:26 GMT
Editor : Jaisy Thomas | By : Web Desk

ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്സീരീയുമായെത്തുന്നു. താരത്തിന് പിന്തുണയുമായി ജീവിതപങ്കാളി രേഷ്മയും. അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' ഉടനെ പ്രേക്ഷകരിലേക്കെത്തുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.

താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന 'മോണിക്ക'. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്‍റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. എല്ലാത്തിനും ഭാര്യ രേഷ്മ കൂടെനിന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നില്‍. ഇതൊരു കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും വെബ്സീരീസാണ്.

Advertising
Advertising



അഭിനേതാക്കള്‍ - സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍) ഷൈനാസ് കൊല്ലം, രചന, സംവിധാനം- ശരത്ത് അപ്പാനി, നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, വിസണ്‍ പാറമേല്‍ ജയപ്രകാശ് (സെക്കന്‍റ് യൂണിറ്റ് കാനഡ), എഡിറ്റിംഗ് & ഡി ഐ - ഫ്രാന്‍സിസ് ലൂയിസ്, സംഗീതം, പശ്ചാത്തല സംഗീതം - വിപിന്‍ ജോണ്‍സ്, ഗാനരചന- ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്), ടൈറ്റില്‍ സോങ്ങ് - അക്ഷയ്, ഗായിക - മായ അമ്പാടി, ആര്‍ട്ട് - കൃപേഷ് അയ്യപ്പന്‍കുട്ടി(കണ്ണന്‍), അസോസിയേറ്റ് ഡയറക്ടര്‍ - ഇര്‍ഫാന്‍ മുഹമ്മദ്. വിപിന്‍ ജോണ്‍സ്, (സെക്കന്‍റ് യൂണിറ്റ് , ക്യാമറ അസിസ്റ്റന്‍റ് - ജോമോന്‍ കെ പി, സിങ്ക് സൗണ്ട്-ശരത്ത് ആര്യനാട്, സ്റ്റില്‍സ്-തൃശ്ശൂര്‍ കനേഡിയന്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഫ്സല്‍ അപ്പാനി, കോസ്റ്റ്യൂംസ് -അഫ്രീന്‍ കല്ലേന്‍, കോസ്റ്റ്യും അസിസ്റ്റന്‍റ് - സാബിര്‍ സുലൈമാന്‍ & ഹേമ പിള്ള, പി ആര്‍ ഒ- പി.ആര്‍ സുമേരന്‍.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News