'ഇന്ത്യയുടെ അമുൽ ഗേൾ'; ദേശീയ പുരസ്‌കാര നിറവിൽ ശോഭാ തരൂർ

'റാപ്സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള' എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയതിനാണ് പുരസ്‌കാരം ലഭിച്ചത്

Update: 2022-07-25 07:23 GMT

ഇക്കുറി ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ ഇന്ത്യയുടെ അമുൽ ഗേളും ശശീതരൂരിന്റെ സഹോദരിയുമായ ശോഭാ തരൂരും ഉൾപ്പെട്ടിരുന്നു. കേരള ടൂറിസത്തിനുവേണ്ടി സിറാജ് ഷാ സംവിധാനം ചെയ്ത 'റാപ്സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള' എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്‌കാരം ലഭിച്ചത്.

കേരളത്തിലെ മഴയെ കുറിച്ചുള്ള  വിശ്വാസങ്ങള്‍ ഉള്‍പെടുത്തി നിർമ്മിച്ച ഡോക്യുമെന്ററിയില്‍ മലയാളവും  ഇംഗ്ലീഷും ഇടകലർത്തിയുള്ള വിവരണത്തിനാണ് പുരസ്കാരം.

Advertising
Advertising

അധികമാരും അറിയാത്ത അമുൽ ഗേള്‍

അമുൽ പരസ്യങ്ങളിൽ പുള്ളിയുടുപ്പിട്ട രണ്ടര വയസുകാരിയെ നമുക്ക് സുപരിചിതമാണ്. കയ്യിൽ വെണ്ണ നീട്ടിപ്പിടിച്ചിരിക്കുന്ന ആ കുട്ടി ആരാണെന്ന് ചിലർക്കെങ്കിലും അറിയാതിരിക്കില്ല.

ശശീ തരൂർ എംപിയുടെ മൂത്ത സഹോദരിയും എഴുത്തുകാരിയുമായ ശോഭാ തരൂരാണ് നമ്മളുടെ മുൻപിൽ വെണ്ണയുമായി എത്തുന്ന ആ കൊച്ചു പെൺകുട്ടി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പതിറ്റാണ്ടുകളായി അമുൽ പരസ്യത്തിൽ നിറഞ്ഞു നിൽക്കുന്നത് ഈ പെൺകുട്ടി തന്നെയാണ്.

1948 ലാണ് അമുലിന് തുടക്കം കുറിക്കുന്നത്. 1966ലാണ് അമുൽ ബട്ടറിനായി ഒരു പരസ്യ കാമ്പയ്ൻ തുടങ്ങാൻ അമുൽ തീരുമാനിച്ചത്. അങ്ങനെ കുട്ടികളെ ബന്ധപ്പെടുത്തി പരസ്യം നൽകാൻ തീരുമാനിക്കുകയായിരുന്നു. അതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളുടെ ചിത്രങ്ങൾ ക്ഷണിച്ചെങ്കിലും ലഭിച്ച 700ലധികം ചിത്രങ്ങളും തിരസ്‌കരിക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് ചന്ദ്രൻ തരൂരിന്റെ മൂത്തമകൾ പരസ്യത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്.  അന്നു മുതല്‍ അമുല്‍ പരസ്യത്തിലെ നിത്യ സാന്നിധ്യമായി ആ കുട്ടി മാറി. കൂടാതെ ശശി തരൂരിന്‍റെ  ഇളയ സഹോദരിയും പിന്നീട് അമുല്‍ പരസ്യങ്ങളിലെ മോഡലായി എത്തിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News