'ഇന്ദിരയുടെ കഥ എന്നേക്കാൾ നന്നായി മറ്റാർക്കും ഒരുക്കാനാവില്ല': കങ്കണ റണാവത്ത്

ഒരു ഗ്രാൻഡ് പിരീഡ് ചിത്രമാണ് താൻ ഒരുക്കാൻ ഉദ്ദേശിക്കുന്നതെന്ന് കങ്കണ

Update: 2022-06-20 14:56 GMT
Editor : afsal137 | By : Web Desk

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ കഥ തന്നേക്കാൾ നന്നായി മറ്റാർക്കും ചെയ്യാനാകില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം കങ്കണ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ധിരാഗാന്ധിയുടെ കഥ പറയുന്ന 'എമർജൻസി' എന്ന ചിത്രമാണ് താരം ഒരുക്കാനിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ധിരാഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്ന ചോദ്യത്തിന് താരം വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, മറിച്ച് ഒരു ഗ്രാൻഡ് പിരീഡ് ചിത്രമാണ് താൻ ഒരുക്കാൻ ഉദ്ദേശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. സംവിധായികയുടെ തൊപ്പി വീണ്ടും ധരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്നേക്കാൾ നന്നായി മികച്ച രീതിയിൽ ആർക്കും ഈ സിനിമ സംവിധാനം ചെയ്യാൻ കഴിയില്ലെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

കങ്കണ റണാവത്ത് രണ്ടാമതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമർജൻസി. മണികർണിക: ക്വീൻ ഒഫ് ഝാൻസി എന്ന ചിത്രമാണ് താരം നേരത്തെ സംവിധാനം ചെയ്തത്. എന്നാൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്‌മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്‌സ്ഓഫിസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാൻ തീരുമാനിച്ചവരൊക്കെ പിന്മാറുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News