അക്ഷയ് കുമാര്‍ സണ്ണി ഡിയോളിന്‍റെ കടം വീട്ടിയോ! വാര്‍ത്തക്ക് പിന്നിലെ സത്യമെന്ത്?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില റിപ്പോർട്ടുകൾക്ക് വിരുദ്ധമായി സണ്ണിയും അക്ഷയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

Update: 2023-08-22 05:04 GMT

അക്ഷയ് കുമാര്‍/സണ്ണി ഡിയോള്‍

മുംബൈ: ഗദ്ദര്‍ 2വിലൂടെ ബോളിവുഡില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ സണ്ണി ഡിയോള്‍. ചിത്രം ഇതുവരെ 400 കോടിയിലധികം കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് വായ്പ തിരിച്ചടിക്കാത്തതിനെ തുടര്‍ന്ന് പടിഞ്ഞാറൻ മുംബൈയിലെ ജുഹുവിലുള്ള സണ്ണി ഡിയോളിന്‍റെ വില്ല ബാങ്ക് ഓഫ് ബറോഡ് ലേലത്തില്‍ വച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 56 കോടി രൂപയാണ് സണ്ണി തിരിച്ചടക്കേണ്ടിയിരുന്നത്. തുടര്‍ന്ന് നടന്‍ അക്ഷയ് കുമാര്‍ സണ്ണിയുടെ കടം വീട്ടിയെന്നുമായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതു വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അക്ഷയിന്‍റെ വക്താക്കള്‍.

Advertising
Advertising

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില റിപ്പോർട്ടുകൾക്ക് വിരുദ്ധമായി സണ്ണിയും അക്ഷയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് മുംബൈയിലും സണ്ണി ഡിയോള്‍ ലണ്ടനിലുമാണെന്നും ഇരുവരും പരസ്പരം കണ്ടിട്ടുപോലുമില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം 'സാങ്കേതിക കാരണങ്ങളാൽ' സണ്ണി ഡിയോളിന്റെ ജുഹു ബംഗ്ലാവിന്‍റെ ഇ-ലേല നോട്ടീസ് ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചിരുന്നു. സാങ്കേതിക തകരാർ മൂലമാണ് നോട്ടീസ് പിൻവലിച്ചതെന്നാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നത്. ഇതിനിടയിലാണ് അക്ഷയ് കുമാര്‍ ഗദ്ദര്‍ താരത്തെ സഹായിച്ചുവെന്ന വാര്‍ത്തകള്‍ പരന്നത്. വായ്‌പയുടെ വലിയൊരു ഭാഗം അടയ്‌ക്കാൻ അക്ഷയ്‌ പണം വാഗ്‌ദാനം ചെയ്‌തുവെന്നുമായിരുന്നു വാര്‍ത്ത. 40 കോടിയോളം അക്ഷയ് നല്‍കുമെന്നും പറയുന്നു.

ഞായറാഴ്ച ഒരു ദേശീയ പത്രത്തിലാണ് ബാങ്ക് ഓഫ് ബറോഡ ലേലത്തിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചത്. ലേലത്തെക്കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ച സണ്ണി ഡിയോളിന്‍റെ വക്താക്കള്‍ സൂചിപ്പിച്ച തുക ശരിയല്ലെന്നും താരം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കുമെന്നും സൂചിപ്പിച്ചു.ജുഹുവിലെ ഗാന്ധിഗ്രാം റോഡിലാണ് സണ്ണി വില്ല എന്ന പേരിലുള്ള വില്ല. കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇതിനു ചുറ്റുമുള്ള സ്ഥലമാണ് ലേലത്തില്‍ വച്ചത്. 599.44 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ ഭൂമി, മുംബൈ സബർബൻ ജില്ലയിലെ ജുഹു താലൂക്ക് അന്ധേരി വില്ലേജിലാണ്.ആദ്യ നോട്ടീസിൽ ‘ഗദർ 2’ താരത്തിന്‍റെ യഥാർത്ഥ പേര് അജയ് സിംഗ് ഡിയോളും അദ്ദേഹത്തിന്റെ ജുഹു വില്ലയുടെ പേര് സണ്ണി വില്ലയാണെന്നും മറ്റ് ലോൺ വിശദാംശങ്ങളും സൂചിപ്പിച്ചിരുന്നു.

സണ്ണി ഡിയോളിന്‍റെ സഹോദരൻ ബോബി ഡിയോൾ(വിജയ് സിംഗ് ഡിയോൾ) പിതാവ് ധർമ്മേന്ദ്ര സിംഗ് ഡിയോൾ, സണ്ണി ഡിയോളിന്‍റെ കമ്പനിയായ സണ്ണി സൗണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് കടമെടുത്ത വായ്‌പയ്ക്ക് ഗ്യാരന്റർമാരും കോർപ്പറേറ്റ് ഗ്യാരന്‍റുമാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News