സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു, നിയമ നടപടികള്‍ സ്വീകരിക്കുന്നില്ല; കോളേജിന്റെ നിലപാടില്‍ തൃപ്തിയെന്നും അപര്‍ണ ബാലമുരളി

എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

Update: 2023-01-22 15:27 GMT
Editor : banuisahak | By : Web Desk

കൊച്ചി: എറണാകുളം ലോ കോളെജില്‍ തങ്കം സിനിമയുടെ പ്രെമോഷന്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥിയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി.

അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില്‍ നടന്നതെന്നും അപര്‍ണ ബാലമുരളി പറഞ്ഞു. തങ്കം സിനിമയുടെ പ്രെമോഷന്‍ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

Advertising
Advertising

സംഭവത്തില്‍ അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളേജിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അപര്‍ണ ബാലമുരളി പ്രസ് മീറ്റില്‍ പറഞ്ഞു. വിനീത് ശ്രീനിവാസന്‍, തങ്കം സിനിമയുടെ സംവിധായകന്‍ സഹീദ് അറഫാത്ത്, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തു. ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്.ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് രാജന്‍ തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ് - എഗ് വൈറ്റ് വി.എഫ്.എക്‌സ്, ഡി.ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഭാവനറിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തി,

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News