ആ വാർത്തകൾ സത്യം..! 'ദളപതി 68' വെങ്കട്ട് പ്രഭുവിനൊപ്പം; വീഡിയോ പങ്കുവെച്ച് വിജയ്

യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം

Update: 2023-05-21 11:07 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: നടൻ വിജയുടെ അടുത്ത ചിത്രം സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമാണെന്ന ഊഹാപോഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്ത് സജീവമായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ വിജയ് സ്ഥിരീകരണമായെത്തിയിരിക്കുകയാണ്. 'ദളപതി 68' എന്ന് വിളിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭു തന്നെയാണ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ വിജയ് തന്റെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.

ചിത്രം നിർമ്മിക്കുന്നത് കൽപ്പാത്തി എസ് അഘോരത്തിന്റെ എജിഎസ് എന്റർടെയ്ൻമെന്റാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ആരാധകർ ഏറെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ ലിയോക്ക് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Advertising
Advertising

മാനാട്,മങ്കാത്ത തുടങ്ങിനിരവധി ചിത്രങ്ങളുടെ സംവിധായകനാണ് വെങ്കട്ട് പ്രഭു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2024 ൽ റിലീസ് ചെയ്യുമന്നും വാർത്തകളുണ്ട്.

“എജിഎസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്. എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഒരു എന്റർടെയ്‌നർ ആയിരിക്കും ഇത്. ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ധരായിരിക്കും സിനിമക്ക് വേണ്ടി അണിനിരക്കുക ”എജിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News