ഇത് 'റോണക്സ് സേവ്യര്‍സ് RX100'; ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രം

പുത്തൻ തലമുറയുടെ കാഴ്ചപ്പാടുകളുമായി കഴിയുന്ന റോണക്സ്‌ സേവ്യർ എന്ന യുവാവിന്‍റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

Update: 2022-12-27 09:28 GMT
Editor : ijas | By : Web Desk

'പടച്ചോനേ ങ്ങള് കാത്തോളി' എന്ന ചിത്രത്തിന് ശേഷം ബിജിത്ത് ബാലയുടെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. 'റോണക്സ് സേവ്യര്‍സ് RX100' എന്ന് പേരിട്ട ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായക കഥാപാത്രമായ റോണക്സ് സേവ്യറിനെ അവതരിപ്പിക്കും. നവ തേജ് ഫിലിംസിന്‍റെ ബാനറിൽ സുജൻ കുമാറാണ് നിർമിക്കുന്നത്. പുത്തൻ തലമുറയുടെ കാഴ്ചപ്പാടുകളുമായി കഴിയുന്ന റോണക്സ്‌ സേവ്യർ എന്ന യുവാവിന്‍റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും ആത്മബന്ധങ്ങളും കിടമത്സരങ്ങളും ആക്ഷനും പ്രണയവുമൊക്കെ ചിത്രത്തിന് അകമ്പടിയായെത്തുന്നുണ്ട്. പുത്തൻ തലമുറക്കാരുടെ വികാര വിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്‍റർടെയിനറാണ് ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറഞ്ഞു.

Advertising
Advertising

മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം-യതി & ബിജു ആർ. പിള്ള. ഹരിനാരായണൻ ,നിധേഷ് നടേരി എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. അജയൻ വിൻസന്‍റാണ് ഛായാഗ്രാഹകൻ. തെലുഗു സിനിമയിൽ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകനായ അജയൻ വിൻസന്‍റ് നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

എഡിറ്റിംഗ്-ജോൺ കുട്ടി. കലാസംവിധാനം-അർക്കൻ.എസ്.കർമ. മേക്കപ്പ്-രതീഷ് അമ്പാടി. വസ്ത്രാലങ്കാരം-സമീറ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഗിരീഷ് മാരാർ. ആക്ഷൻ-ജോളി ബാസ്റ്റിൻ. കൊറിയോഗ്രാഫി-പ്രസന്ന. പബ്ലിസിറ്റി ഡിസൈൻ-അനൂപ് രഘുപതി. പ്രൊജക്റ്റ് ഡിസൈനർ-മുസ്തഫാ കമാൽ. പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ എടവണ്ണപ്പാറ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. ജനുവരി 22ന് ഫോർട്ട് കൊച്ചിയിൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News