'ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യുന്നതില്‍ ദുഃഖമുണ്ട്'; 'പഠാന്‍' വിവാദത്തില്‍ പൃഥ്വിരാജ്

'കാപ്പ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് വിവാദങ്ങളില്‍ പ്രതികരണം അറിയിച്ചത്

Update: 2022-12-19 12:54 GMT
Editor : ijas | By : Web Desk
Advertising

കൊച്ചി: പഠാന്‍ സിനിമക്കെതിരായ ബി.ജെ.പി-സംഘപരിവാര്‍ ബഹിഷ്കരാണാഹ്വാനങ്ങളില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. സംഭവത്തില്‍ വലിയ ദുഃഖമുണ്ടെന്ന് പറഞ്ഞ പൃഥ്വിരാജ് ഒരു കലാകാരനെന്ന നിലയില്‍ ഒരു കലാരൂപത്തെ ഇത്തരം വീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഭാഗമാക്കുന്നതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞു. അതെ സമയം ഐ.എഫ്.എഫ്.കെ കാണികളെ നായ്ക്കളോടുപമിച്ച രഞ്ജിത്തിന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അറിയില്ലെന്നും വ്യക്തമാക്കി. 'കാപ്പ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് വിവാദങ്ങളില്‍ പ്രതികരണം അറിയിച്ചത്.

Full View

ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പഠാൻ. ചിത്രത്തിലെ 'ബേഷറാം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം

പ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്-മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

ഇപ്പോൾ അൽപ വസ്ത്രധാരിയായി ആളുകളെ ആകർഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രിമില്ലാതെ വരുമെന്ന് പറഞ്ഞ് നടൻ മുകേഷ് ഖന്നയും രംഗത്തെത്തി. എന്നാൽ ചിത്രത്തിനു പിന്തുണയുമായാണ് നടൻ പ്രകാശ് രാജ് എത്തിയത്. കാവിയിട്ടവർ പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിൽ കുഴപ്പമില്ല, സിനിമയിൽ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് പറഞ്ഞു. സമൂഹമാധ്യമങ്ങളെ നയിക്കുന്നത് സങ്കുചിത കാഴ്ചപ്പാടുകളാണെന്നായിരുന്നു വിവാദങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്‍റെ പ്രതികരണം.

സിദ്ധാർഥ് ആനന്ദാണ് പഠാൻ സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.റോ ഏജൻറായ പഠാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News