ജഗൻ ഷാജി കൈലാസ് ചിത്രത്തിന് തുടക്കം; നായകൻ സിജു വിൽസൻ

രൺജി പണിക്കരും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു

Update: 2023-06-13 08:26 GMT
Editor : ലിസി. പി | By : Web Desk

 സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ട് ആരംഭിച്ചു. നടന്‍ സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ. പോലീസ് കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. സിജു വിൽസണാണ് ആദ്യ ക്ലാപ്പ് അടിച്ചത്. രൺജി പണിക്കരും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള  സിനിമയുടെ തിരക്കഥഎസ്‌ സഞ്ജീവാണ്.  എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ. മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദറിന്റെ സംഗീതമാണ്. പ്രൊജക്റ്റ് ഡിസൈനർ - അൻസിൽ ജലീൽ, ലൈൻ പ്രൊഡ്യൂസർ - വിശ്വനാഥ്, പ്രൊഡക്ഷൻ കണ്ട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിൻ, കോസ്റ്റും ഡിസൈൻ - വീണ സ്യമന്തക്, ഐ, സ്റ്റിൽസ് - വിഘ്‌നേശ് പ്രദീപ്‌, മേക്കിംഗ് വിഡിയോ - സാബിത്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്‌. ഡിജിറ്റൽ പി. ആർ - അങ്കിത അർജുൻ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News