'ജയിലർ 2'-ൽ മോഹൻലാലിന്‍റെ സീനുകൾ വെട്ടിക്കുറച്ചു, മൂന്നാം ഭാഗമുണ്ടായാൽ സഹകരിക്കില്ല' ; സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീന്‍

മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളും പൂർണമായി ഒഴിവാക്കപ്പെട്ടു

Update: 2026-10-15 10:08 GMT

കൊച്ചി: രജനീകാന്ത് നായകനായ ജയിലര്‍ 2 തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും മോഹൻലാൽ ആരാധകര്‍ നിരാശരാണ്. ഏറെ പ്രതിക്ഷീച്ച ലാലിന്‍റെ കാമിയോ റോൾ വെറും 30 സെക്കൻഡ് മാത്രമായതാണ് ആരാധകരെ ചൊടിപ്പിച്ചത്. താരത്തിന്‍റെ ലുക്ക് കിടുവായിരുന്നെങ്കിലും പ്രാധാന്യം കുറഞ്ഞുപോയെന്നാണ് മലയാളികൾ പറയുന്നുത്. ഇതിനെതിരെ കോസ്റ്റ്യൂം ഡിസൈനറും ജയിലര്‍ 2വിന് വേണ്ടി മോഹൻലാലിന്‍റെ സ്റ്റൈലിഷ് ലുക്ക് ഒരുക്കുകയും ചെയ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തി. മോഹൻലാലിന്‍റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ ഒഴിവാക്കിയതായും സിനിമക്കൊരു സ്വീക്വൽ ഉണ്ടായാൽ സഹകരിക്കില്ലെന്നും അദ്ദേഹം സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.

Advertising
Advertising

ആദ്യഭാഗമായ ജയിലറിൽ രജനി അവതരിപ്പിക്കുന്ന മുത്തുവേൽ പാണ്ഡ്യന്‍റെ സുഹൃത്തായ മാത്യുവായി എത്തി മോഹൻലാൽ കയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്നത്. ട്രയിലര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ലാലിന്‍റെ ലുക്കായിരുന്നു സോഷ്യൽമീഡിയ കത്തിച്ചത്. എന്നാൽ ചിത്രം ഇന്ന് തിയറ്റുകളിലെത്തിയപ്പോൾ മോഹാൻലാൽ ആകെ രണ്ട് സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്. ലാലിന്‍റെ വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയ ജിഷാദും ആത്മവിശ്വാസത്തിലായിരുന്നു. മാത്യൂസ് കത്തിക്കുമെന്നായിരുന്നു ജിഷാദ് അഭിമുഖങ്ങളിൽ പറഞ്ഞത്. 

ജിഷാദിന്‍റെ കുറിപ്പ്

എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും...

'ജയിലർ 2' റിലീസുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

ചിത്രീകരിച്ച രംഗങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു—ട്രെയിലറിൽ അത് വെറും 2 സെക്കൻഡ് മാത്രമായി വെട്ടിച്ചുരുക്കിയപ്പോഴും എന്‍റെ ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല. എന്നാൽ സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ, മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളും പൂർണമായി ഒഴിവാക്കപ്പെട്ടു; ഒപ്പം ട്രെയിലറിലുണ്ടായിരുന്ന ആ രംഗം പോലും വെട്ടിമാറ്റുകയും ചെയ്തു.

സിനിമയിലുള്ള എന്‍റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, മോഹൻലാൽ സാറിനെപ്പോലെയുള്ള ഒരു സൂപ്പർതാരത്തിന്‍റെ സീനുകൾ ഇത്തരത്തിൽ വെട്ടിച്ചുരുക്കുന്നത് തികച്ചും അനൗചിത്യമാണ്.

നമ്മുടെ സൂപ്പർതാരത്തിന് ഇത്തരത്തിലുള്ള അവഗണന നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ, ഇതിനൊരു സീക്വൽ ഉണ്ടായാൽ ഞാൻ അതിന്‍റെ ഭാഗമായിരിക്കില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാൻ വ്യക്തിപരമായ സ്വാധീനങ്ങളെയോ സാമ്പത്തിക ലാഭങ്ങളെയോ കോടി ക്ലബ്ബുകളെയോ താരപ്രഭയെയോ അല്ല പിന്തുണയ്ക്കുന്നത്. ഞാൻ എപ്പോഴും ആരാധകരുടെയും, കലയെ സ്നേഹിക്കുന്നവരുടെയും മോഹൻലാൽ സാറിന്റെയും ഒപ്പം മാത്രമാണ്.

എന്‍റെ സിനിമായാത്രയിൽ എപ്പോഴും ഒപ്പം നിന്നതിന് നന്ദി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News