നടന്‍ ആന്‍റണി വര്‍‌ഗീസ് വിവാഹിതനാകുന്നു; കല്യാണം ഞായറാഴ്ച അങ്കമാലിയില്‍

അങ്കമാലി സ്വദേശിയായ അനീഷ പൌലോസാണ് വധു

Update: 2021-08-05 06:07 GMT

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവനടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശിയായ അനീഷ പൌലോസാണ് വധു. ആഗസ്ത് 8ന് അങ്കമാലിയില്‍ വച്ചാണ് വിവാഹം.

ആന്‍റണിയും അനീഷയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിദേശത്ത് നഴ്സാണ് അനീഷ. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്‍റെയും ഹല്‍ദി ആഘോഷത്തിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലിജോ ജോസ് ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലൂടെയാണ് ആന്‍റണി സിനിമയിലെത്തുന്നത്. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് വിന്‍സെന്‍റ് പെപ്പെ എന്നായിരുന്നു. അന്നുമുതല്‍ പെപ്പെ എന്നാണ് ആന്‍റണിയെ ആരാധകര്‍ വിളിക്കുന്നത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട് എന്നിവയാണ് പെപ്പെയുടെ ചിത്രങ്ങള്‍. അജഗജാന്തരം. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ജിസ് ജോയിയുടെ പേരിടാത്ത ചിത്രം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന ആന്‍റണി സിനിമകള്‍. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News