''സ്യൂട്ടെന്നൊക്കെ പറഞ്ഞ് അളവെടുത്തപ്പോള്‍ ഞാന്‍ കരുതി അവാര്‍ഡ് വാങ്ങുമ്പോള്‍ ഇടാനുള്ളതാണെന്ന്''

ബേസിലും മറ്റ് താരങ്ങളും പോസ്റ്ററിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് വീഡിയോയിലുള്ളത്

Update: 2021-11-08 02:26 GMT
Editor : Jaisy Thomas | By : Web Desk

ബേസില്‍ ജോസഫ് നായകനാകുന്ന ജാന്‍-എ-മന്‍ എന്ന ചിത്രം നവംബര്‍ 19ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ പോസ്റ്ററുകളും പാട്ടുകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ജാന്‍-എ-മന്‍ ടീം ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ബേസിലിന്‍റെ കഥാപാത്രത്തിന്‍റെ പിറന്നാളാഘോഷമായിരുന്നു പോസ്റ്റര്‍. ഇപ്പോഴിതാ പോസ്റ്ററിന്‍റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബേസിലും മറ്റ് താരങ്ങളും പോസ്റ്ററിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഇടയ്ക്കുള്ള അവരുടെ സംസാരവും കളിയാക്കലുകളുമൊക്കെയായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരേയും യുവാക്കളെയും ഒരുമിച്ച് തിയറ്ററുകളിലേക്കെത്തിക്കാന്‍ സാധിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫണ്‍ എന്‍റര്‍ടെയ്നര്‍ സിനിമയായിരിക്കും ജാന്‍-എ-മന്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Advertising
Advertising

വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയ് മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്‍റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയ് മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ചിദംബരം ആണ് ചിത്രത്തിന്‍റെ സംവിധാനം. വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാകുന്നു. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ ജെ. എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി നിര്‍വഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകന്‍ ആകുന്ന ചിത്രം കൂടിയാണ് ഇത്.

സഹരചന സപ്നേഷ് വരച്ചല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍സ് വി.വി. ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, സൗണ്ട് മിക്‌സ് എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വി.എഫ്.എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News