പൊലീസുകാരനായി ജയറാം; 'അബ്രഹാം ഒസ്‍ലർ' ജനുവരിയിലെത്തും

ജയറാമിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്

Update: 2023-12-28 12:49 GMT

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'അബ്രഹാം ഒസ്‍ലർ' ന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 11-നാണ് തിയറ്ററിൽ എത്തുന്നത്. സസ്‌പെൻസിനൊപ്പം ദുരൂഹതയും നിറഞ്ഞ പശ്ചാത്തലത്തിൽ കഥ പറയുന്ന ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ചിത്രത്തിൽ അബ്രഹാം ഒസ്ലർ എന്ന പൊലീസുകാരനായാണ് ജയറാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജയറാമിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

Advertising
Advertising

ഡോ. രൺധീർ കൃഷ്ണന്റേതാണ് തിരക്കഥ. സംഗീതം- മിഥുൻ മുകുന്ദ്.ഛായാഗ്രഹണം -തേനി ഈശ്വർ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ - പ്രിൻസ് ജോയ്, അസോസിയേറ്റ് ഡയറക്ടേർസ് - റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് -പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനം, മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്. പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ - സുഹൈബ്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News