ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം അജയ് ദേവ്ഗണിനൊപ്പം ജ്യോതിക ബോളിവുഡിലേക്ക്

അജയ്‌ക്കൊപ്പം ആദ്യമായാണ് ജ്യോതിക സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്

Update: 2023-05-15 14:11 GMT

മുംബൈ: ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുകയാണ് നടി ജ്യോതിക. അജയ് ദേവ്ഗണും ആർ. മാധവും വേഷമിടുന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തുന്നത്. ചിത്രത്തിന്‍റെ നിർമാതാക്കളാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

പനോരമ സ്റ്റുഡിയോസ് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. വികാസ് ഭാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മറ്റ് അണിയറപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുംബൈ, ലണ്ടൻ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അജയ്‌ക്കൊപ്പം ആദ്യമായാണ് ജ്യോതിക സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്. എന്നാൽ ജ്യോതികയുടെ വേഷം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Advertising
Advertising

ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദ കോർ' ആണ് റിലീസിനായി ഒരുങ്ങുന്ന ജ്യോതികയുടെ ചിത്രം. ചിത്രത്തിൽ മമ്മുട്ടിക്കൊപ്പമാണ് ജ്യോതിക അഭിനയിച്ചിരിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന (1998) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള ചിത്രം അനിയത്തിപ്രാവിൻ്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. 2009ൽ റിലീസ് ചെയ്ത 'സീതാകല്യാണം' എന്ന ചിത്രത്തിന് ശേഷം 13 വർഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക എത്തുന്ന മലയാള ചിത്രമാണ് 'കാതൽ ദ കോർ'. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News