'കാത്ത് കാത്തൊരു കല്യാണം ' തിയറ്ററുകളിലേക്ക്

കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്‍റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം

Update: 2023-10-10 02:38 GMT
Editor : Jaisy Thomas | By : Web Desk

കാത്ത് കാത്തൊരു കല്യാണം

കൊച്ചി: ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ജയിൻ ക്രിസ്റ്റഫർ സംവിധാനം നിർവ്വഹിച്ച 'കാത്ത് കാത്തൊരു കല്യാണം' വരുന്നു. ചിത്രം ഉടൻ തിയറ്ററിലെത്തും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്‍റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് "കാത്ത് കാത്തൊരു കല്യാണം " പറയുന്നത്. ചെറുകര ഫിലിംസിന്‍റെ ബാനറിൽ മനോജ്‌ ചെറുകരയാണ് നിർമ്മാണം.

ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാത്ത് കാത്തൊരു കല്യാണം'. ടെലിവിഷൻ ചാനൽ പരിപാടികളിലുടെയും  നിരവധി ആൽബങ്ങളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബെന്നറ്റ്.

Advertising
Advertising

പ്രമോദ് വെളിയനാട്, ജോബി, റിയാസ് നർമകല, ഷാജി മാവേലിക്കര, പ്രദീപ്‌ പ്രഭാകർ, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂർ, രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ സാഗർ, പുത്തില്ലം ഭാസി,ലോനപ്പൻ കുട്ടനാട്, സോജപ്പൻ കാവാലം, മനോജ്‌ കാർത്യ, പ്രകാശ് ചാക്കാല, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, ദിവ്യ ശ്രീധർ, നയന, അലീന സാജൻ, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീൻ സന്തോഷ്‌ അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കഥ,ക്യാമറ -ജയിൻ ക്രിസ്റ്റഫർ, എഡിറ്റിംഗ് -വിജിൽ എഫ് എക്സ്. കളറിസ്റ് -വിജയകുമാർ, സ്റ്റുഡിയോ -ബോർക്കിഡ് മീഡിയ, മ്യൂസിക് -മധുലാൽ ശങ്കർ, ഗാനരചന -സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകർ -അരവിന്ദ് വേണുഗോപാൽ, സജി, പാർവതി, ബാക്ക് ഗ്രൗണ്ട് സ്കോർ -റോഷൻ മാത്യു റോബി, ആർട്ട്‌ -ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് -രതീഷ് രവി, വസ്ത്രാ ലങ്കാരം -മധു ഏഴം കുളം, അസോസിയേറ്റ് ഡയറക്ടർ -സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടർസ് -വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറമെൻ -ഋഷി രാജു, പ്രൊഡക്ഷൻ കൺട്രോളർ -മഹേഷ്‌, ഫിനാൻസ് മാനേജർ -ഹരിപ്രസാദ്, പി.ആർ.ഒ- പി.ആർ.സുമേരൻ. സ്റ്റിൽസ് -കുമാർ.എം' പി.,ഡിസൈൻ -സന മീഡിയ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News