സുരേഷ് ഗോപിയുടെ 'കാവല്‍' നവംബര്‍ 25ന് തിയറ്ററുകളിലേക്ക്

ഗുഡ് വിൽ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിര്‍മിക്കുന്നത്

Update: 2021-10-07 02:13 GMT
Editor : Jaisy Thomas | By : Web Desk

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' നവംബർ 25ന് തിയറ്ററുകളിലേക്ക്.

ഗുഡ് വിൽ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,രാജേഷ് ശര്‍മ്മ,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,അരിസ്റ്റോ സുരേഷ്,ഇവാന്‍ അനില്‍,റേയ്ച്ചല്‍ ഡേവിഡ്,മുത്തുമണി,അഞ്ജലി നായര്‍,അനിത നായർ,പൗളി വത്സന്‍,അംബിക മോഹന്‍,ശാന്ത കുമാരി,ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Advertising
Advertising

ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ-മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ, കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം- നിസ്സാർ റഹ്മത്ത്, സ്റ്റില്‍സ്-മോഹന്‍ സുരഭി,പരസ്യകല-ഓള്‍ഡ് മോങ്ക്സ്,ഓഡിയോഗ്രാഫി-രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,വിഷ്ണു വി സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനല്‍ വി ദേവന്‍,സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ-രഞ്ജിത്ത് മോഹൻ,അസിസ്റ്റന്‍റ് ഡയറക്ടർ-മൃണാളിനി ഗാന്ധി,സന്തോഷ്,ജഗൻ ഷാജി കൈലാഷ്,വിനേശ് പെരിക്കാട്,ഗോകുൽ,ആക്ഷൻ-സുപ്രീം സുന്ദർ,മാഫിയ ശശി,റൺ രവി,പ്രൊഡക്സ്ന്‍ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം,പ്രൊഡക്ഷൻ മാനേജർ-വിനു കൃഷ്ണൻ, അഭിലാഷ് പൈങ്കോട്,ജിനു,മിഥുൻ കൊടുങ്ങല്ലൂർ. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ ദൃശ്യവൽക്കരിക്കുന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രമാണ് കാവല്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News