ആദ്യത്തെ കൺമണിയെ വരവേറ്റ് കാജൽ അഗർവാൾ- ഗൗതം കിച്‌ലു ദമ്പതികൾ

2020 ഒക്ടോബർ 30 ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും കിച്‌ലുവിന്റെയും വിവാഹം

Update: 2022-04-19 15:38 GMT
Editor : abs | By : Web Desk

കാജൽ അഗർവാൾ-ഗൗതം കിച്‌ലു ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നതായി ദേശീയ മാധ്യമങ്ങൾ. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. "ചൊവ്വാഴ്‌ച രാവിലെയാണ് ദമ്പതികൾക്ക് ആൺ കുഞ്ഞ് ജനിച്ചതെന്ന് കാജലിന്റെ സഹോദരി നിഷ അഗർവാൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിഷ അഗർവാൾ പറഞ്ഞു. 

എക്കാലത്തെയും മികച്ച കാര്യമെന്നാണ് നിഷ കുഞ്ഞ് പിറന്ന വാർത്തയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ കാജൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 

"കഴിഞ്ഞ 8 മാസമായി, നിങ്ങൾ ഏറ്റവും സ്നേഹമുള്ള അച്ഛനായി മാറുന്നത് ഞാൻ കണ്ടു. ഈ കുഞ്ഞിനോട് നിങ്ങൾ എത്രമാത്രം പ്രണയത്തിലാണെന്നും നിങ്ങൾ ഇതിനകം എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നും എനിക്കറിയാം- നമ്മുടെ കുഞ്ഞിനെ ഇത്രയധികം സ്നേഹിക്കുന്ന ഒരു പിതാവ് ഉണ്ടായിരിക്കുന്നത് ഭാഗ്യമാണ്, ഒരു നല്ല അച്ഛൻറെ മാതൃകയാണത് " - കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertising
Advertising

2020 ഒക്ടോബർ 30 ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും കിച്‌ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. രാംചരൺ, പൂജ ഹെഗ്‌ഡെ എന്നിവരും സിനിമയിലുണ്ട്. ഏപ്രിൽ 29നാണ് ചിത്രത്തിന്റെ റിലീസ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News