ജനസംഖ്യയിലേക്ക് ഇതിനോടകം തന്നെ സംഭാവന ചെയ്തിട്ടുള്ള ആളാണ് സെയ്ഫ്; ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കരീന കപൂര്‍

സെയ്ഫ് അലി ഖാനും മക്കളായ തൈമൂറിനും ജെയ്‌ക്കുമൊപ്പം ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് നടി കരീന കപൂര്

Update: 2022-07-20 09:07 GMT

മുംബൈ: സെയ്ഫ് അലി ഖാനും മക്കളായ തൈമൂറിനും ജെയ്‌ക്കുമൊപ്പം ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് നടി കരീന കപൂര്‍. ഇതിനിടയില്‍ നടി ഗര്‍ഭിണിയാണെന്ന രീതിയിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.


''അതു വൈനും പാസ്തയുമാണ്. ശാന്തരാകൂ...ഞാന്‍ ഗര്‍ഭിണിയല്ല. ജനസംഖ്യയിലേക്ക് ഇതിനോടകം തന്നെ സംഭാവന ചെയ്തിട്ടുള്ള ആളാണ് സെയ്ഫ്'' കരീന കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കരീന കപൂർ സെയ്ഫ് അലി ഖാനും അവരുടെ സുഹൃത്തിനുമൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ അവരുടെ വീര്‍ത്തിട്ടുണ്ടെന്നാണ് നെറ്റിസണ്‍സിന്‍റെ കണ്ടെത്തല്‍.

Advertising
Advertising

ലണ്ടനില്‍ അവധി ആഘോഷിച്ചതിനു ശേഷമാണ് പട്ടൗഡി കുടുംബം ഇറ്റലിയിലേക്ക് പറന്നത്. അതേസമയം ആമിര്‍ ഖാനൊപ്പം അഭിനയിച്ച ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ ചിത്രം. ആഗസ്ത് 11നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.  

മുന്‍പും തന്‍റെ ഗര്‍ഭം ആഘോഷമാക്കുന്നതിനെതിരെ കരീന പ്രതികരിച്ചിട്ടുണ്ട്. ഗര്‍ഭം ഒരു ദേശീയ പ്രശ്നമായി അവതരിപ്പിക്കുന്ന രീതി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും കരീന 2018ല്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ഗര്‍ഭിണിയാണ്, എന്നാല്‍ ഞാന്‍ ഒരു മൃതദേഹമല്ല. ഗര്‍ഭധാരണവും പ്രസവവുമെല്ലാം ലോകത്തില്‍ സാധാരണമാണ്. അതിന് അമിത പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. ആരും എന്‍റെ കാര്യമോര്‍ത്ത് ആകുലപ്പെടുകയും വേണ്ട. ആര്‍ക്കെങ്കിലും എന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വേണ്ട. ഞാന്‍ എന്‍റെ ജോലിയുമായി മുന്നോട്ടു പോകും, അതൊരു ദേശീയ പ്രശ്നമാക്കേണ്ട കാര്യമില്ല. നമ്മള്‍ 1800കളില്‍ അല്ല ജീവിക്കുന്നത്. അപ്പോള്‍ ആ ഒരു ഉയര്‍ന്ന കാഴ്ചപ്പാടോട് കൂടി വേണം മാധ്യമങ്ങളും പെരുമാറാന്‍. ചിലരുടെ മരണം പോലെ എന്റെ ഗര്‍ഭത്തെയും കാണുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി. വിവാഹമോ,കുടുംബമോ തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും കരീന പറഞ്ഞിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News