'കരിക്കി'ലെ അർജുൻ രത്തൻ വിവാഹിതനായി; വധു ശിഖ മനോജ്

'കരിക്കി'ൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചുവരികയാണ്

Update: 2022-11-17 10:54 GMT

കൊച്ചി: 'കരിക്ക്' യൂട്യൂബ് വെബ്‌സീരിസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. 2021 നവംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വൈറ്റില കണിയാമ്പുഴ സ്വദേശിയായ അർജുൻ 'കരിക്കി'ൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചുവരികയാണ്.

Full View

സുഹൃത്ത് ഉണ്ണി മാത്യൂസ് വഴി സീരിസിലെത്തിയ അർജുന്റെ 'മാമനോടെന്നും തോന്നല്ലേ മക്കളേ.. എന്ന ഡയലോഗിലൂടെ വൈറലായിരുന്നു. സീൻ ബ്രിട്ടോയെന്ന കഥാപാത്രവും ശ്രദ്ധ പിടിച്ചുപറ്റി. അർജൻറീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് എന്നീ സിനിമകളിലും അർജുൻ അഭിനയിച്ചിരുന്നു.

Advertising
Advertising

റിട്ട നേവൽ ബേസ് ഉദ്യോഗസ്ഥനാണ് പിതാവ്, വീട്ടമ്മയാണ് അമ്മ. മുതിർന്ന സഹോദരനും സഹോദരിയുമുണ്ട്.

'Karikku' Arjun Ratan Gets Married; Bride Shikha Manoj

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News